കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ബോധവൽക്കരണ പരിപാടികൾ എന്നിവ നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചതും ശ്രദ്ധേയമായി. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ് ചടങ്ങിൽ ആശംസകൾ നേർന്നു. വിവിധ പഞ്ചായത്ത് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത…
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. കീടനാശിനി പ്രയോഗമില്ലാതെ വീടുകളിലേക്കാവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുമെന്നും കൂടുതൽ പേർ ഇത്തരം കൃഷിയിലേക്ക് കടന്നുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക…
Read moreതിരുവമ്പാടി : ഓമശ്ശേരി ശക്തമായ മഴയിലും കാറ്റിലും പ്ലാവിൽ നിന്ന് ചക്ക വീണ് വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ അഞ്ച് കുറുനരികൾ ഷോക്കേറ്റ് ചത്തു. ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോട് പ്രദേശത്താണ് സംഭവം. ആളുകൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലായതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്ലാവിൽ നിന്ന് ചക്ക വീണ് കെ.എസ്.ഇ.ബി. ലൈൻ പൊട്ടിയത്. പൊട്ടിവീണ വൈദ്യുതി ലൈൻ വഴിയരികിലെ വെള്ളക്കെട്ടിലേക്കാണ് വീണത്. ഈ വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുനരി…
Read moreതിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ ഭാഗമായി തിരുവമ്പാടി, ആനക്കാംപൊയിൽ വെറ്ററിനറി ഡിസ്പെൻസറികൾക്കായി കൗ ലിഫ്റ്ററും സ്ക്വീസ് കേജും സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു. ചികിത്സ ആവശ്യങ്ങൾക്കായി വീണ് എഴുന്നേൽക്കാൻ കഴിയാത്ത കന്നുകാലികളെ ഉയർത്തുന്നതിനുള്ള രണ്ട് കൗ ലിഫ്റ്റർ മെഷീനുകളാണ് തിരുവമ്പാടി, ആനക്കാംപൊയിൽ വെറ്ററിനറി ഡിസ്പെൻസറികൾക്കായി വാങ്ങിയിരിക്കുന്നത്. നായ…
Read moreതിരുവമ്പാടി : പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സജൽ ടി.ജെ. ഫിഫ വേൾഡ് കപ്പിന്റെ ആകർഷകമായ മാതൃക (മോഡൽ) നിർമ്മിച്ച് ശ്രദ്ധേയനായി. കായികലോകത്തിലെ ഏറ്റവും വലിയ ആഘോഷമായ ഫിഫ ലോകകപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയ മോഡൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിനന്ദനം നേടി. മോഡൽ നിർമ്മാണ രംഗത്ത് സജൽ ഇതിനുമുമ്പും മികവ് തെളിയിച്ചിട്ടുള്ള വിദ്യാർത്ഥിയാണ്. വിവിധ ശാസ്ത്ര- സാങ്കേതിക പ്രദർശനങ്ങളിലും മോഡൽ നിർമാണ മത്സരങ്ങളിലും പങ്കെടുത്ത് ഇല്ലാതലത്തിൽ മെഡലുകൾ ഉൾപ്പെടെ നിരവധി അംഗീക…
Read moreതിരുവമ്പാടി : കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി- പാമ്പിഴഞ്ഞപാറയിൽ ' ഷിഗെല്ല ഷൂട്ട് ഔട്ട് ' ക്യാമ്പയിൻ്റെ ഭാഗമായി മാസ്സ് ക്ലോറിനേഷൻ നടത്തി. ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിനായാണ് വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നത്. പാമ്പിഴഞ്ഞപാറ മദ്രസ്സയിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രീതി രാജീവ് ഉദ്ഘാടനം ചെയ്തു. അൽഫോൺസ കോളേജ് പ്രിൻസിപ്പാൾ ഡ…
Read moreതാമരശ്ശേരി : കൂടത്തായിയിൽ വൻ മയക്കുമരുന് വേട്ട.വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മയക്കുമരുന്നു ശേഖരവുമായി അണ്ടോണ സ്വദേശിയെ പോലീസ് പിടികൂടി. കൂടത്തായിയിലുള്ള വാടക കെട്ടിടത്തിൽ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. താമരശ്ശേരി അണ്ടോണ ലക്ഷം വീട്ടിൽ അണ്ട മുഹമ്മദ് (40) നെയാണ് കോഴിക്കോട് റൂറൽ എസ് പി. മെറിൻ ജോസഫ് ഐ.പി. എസ് ൻ്റെ കീഴിലുള്ള കോടഞ്ചേരി എസ് ഐ, കെ. എസ്. ജിതേഷും സംഘവും പിടികൂടിയത്.അൻപത്തി രണ്ട് ഗ്രാം എം.ഡി.എം. എ യും മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin