മുംബൈ : ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ എന്ന നേട്ടം ഇനി ഗൗതം അദാനിക്ക് സ്വന്തം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ നേട്ടം. ഇതിനുമുൻപും അദാനി ആ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും ഹിൻഡൻബർഗ്, യുഎസിലെ കൈക്കൂലിക്കേസ് തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വിലത്തകർച്ച അദ്ദേഹത്തിന്റെ ആസ്തി കുറയാനും ഇടയാക്കിയിരുന്നു. എന്നാൽ, ആരോപണങ്ങളിൽ നിന്നെല്ലാം അതിവേഗം കരകയറിയാണ് ഇപ്പോൾ അദ്ദേഹം വീണ്ടും ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നൻ…
Read moreപെരുമ്പാവൂർ പുല്ലുവഴി ഇലവുങ്കൽ മാത്യുജോസഫ് ( ഉണ്ണി82 ) നിര്യാതനായി. ദീർഘകാലം കക്കാടംപൊയിൽ സ്ഥിര താമസക്കാരായിരുന്നു പരേതനും കുടുംബവും. മക്കൾ: ബിന്ദു, വിനോദ്, സിന്ധു (മസ്കറ്റ് ), ബിജി (കൂടരഞ്ഞി കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി). മരുമക്കൾ : സണ്ണി പടപ്പനാനി (ആനക്കാംപൊയിൽ), ടിന്റു നെടുമ്പിള്ളി (മൈക്കാവ്), ഷാജി പള്ളിത്താഴത്ത് (പുല്ലുരാമ്പാറ), ജിനേഷ് തെക്കനാട്ട് ( കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ). സംസ്കാരം നാളെ 18/04/2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് പുല്ലുവഴി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ
Read moreതിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ നടത്തുകയോ തലവരി പണം വാങ്ങുകയോ ചെയ്താല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പി.ടി.എ ഫണ്ട് പിരിവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്കൂളുകള്‍ കര്‍ശനമായി പാലിക്കണം. സ്കൂള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പ് സംബന്ധിച്ച് പ്രത്യേകം സര്‍ക്കുലര്‍ നല്‍കും. …
Read moreകോടഞ്ചേരി : ആദ്യകാല കേരളാ കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായിരുന്ന കണ്ടത്തുംതൊടുകയിൽ വർഗീസ് (ഒരപ്പുഴി ബേബി-88) നിര്യാതനായി. തിരുവമ്പാടിയിലും കോടഞ്ചേരിയിലും ദീർഘകാലം വ്യാപാരി ആയിരുന്നു. ഭാര്യ : റോസമ്മ പുന്നക്കൽ താനപ്പനാൽ കുടുംബാംഗം. മക്കൾ : ബീന (റിട്ട അധ്യാപിക എസ് എസ് എം എച്ച് എസ് എസ് തെയ്യാലുങ്കൽ), ബെന്നി (യു.കെ), ജോസി (മിഡ്ലാന്റ് ഇലക്ട്രിക്കൽസ് കോടഞ്ചേരി). മരുമക്കൾ : ജോസ് മാത്യു തലച്ചിറയിൽ (റിട്ട.ആർമി ഈങ്ങാപ്പുഴ), ഷിജി (യു.കെ), ഷിജി കല്ലുക്കുളങ്ങര (സ്റ്റാഫ് നേഴ്…
Read moreകൂടരഞ്ഞി : കോഴിക്കോട്–മലപ്പുറം ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ തോട്ടപ്പള്ളി–ചെമ്പോത്തി റോഡ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു. ഏകദേശം 5 കിലോമീറ്റർ ദൂരം വരുന്ന റോഡ് നാട്ടുകാർ പിരിച്ചെടുത്ത 2 കോടി രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. എം.എൽ.എ ഫണ്ടോ പഞ്ചായത്തിൻ്റെ ഫണ്ടോ ഇല്ലാതെ നാട്ടുകാർ പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. യാത്രാ സൗകര്യം …
Read moreകോഴിക്കോട് : പന്തീരാങ്കാവിലെ ദേശീയപാതയിലെ ടോൾ പിരിവിൽ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്ന പരാതിയിലാണ് ഇടപെടല്‍.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി…
Read moreന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകൾ തമ്മിലിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. ഹൈദരാബാദിലേക്ക് യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആകാശ എയർ. ഈ സമയത്ത് അതേ പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എല്ലാം പുറത്തിറക്കി സുരക്ഷിതരാക്കി. സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഒരുഭാഗം ഒടിഞ്ഞിട്ടുണ്ട്. യാത്രക്കാരെ മറ്റൊരുവിമാനത്തിൽ ഹൈദരാബ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin