മുക്കം : മുക്കത്ത് എസ്.ഐയുടെ വീട് കുത്തിതുറന്ന് മോഷണം.മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിൽ അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒട്ടേറെ മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ…
Read moreകണ്ണൂർ : അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കു തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് …
Read moreതിരുവമ്പാടി : കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് (67) അന്തരിച്ചു. ആനക്കാംപൊയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്. മകൻ : ജോമി. മരുമകൾ : അനു. സഹോദരങ്ങൾ : ജെയിംസ്, മേഴ്സി, സണ്ണി, ഡെയ്സി, ബെന്നി, ജോഷി, അൽഫോൻസ, പരേതനായ ജോസ്. സംസ്കാരം ഇന്ന് (25-04-2026-ശനി) വൈകുന്നേരം 05:15-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Read moreതിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്കിയാല് ജീവന് രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍…
Read moreതിരുവമ്പാടി : പരേതരായ ഡോ: രാമചന്ദ്രൻ - റിട്ട: അധ്യാപിക ഡോറ അഡലൈഡ് മോസസ് ദമ്പതികളുടെ മകൻ ഗീതാഞ്ജലിയിൽ ഡോ അജിത് കുമാർ (67) നിര്യാതനായി ഭാര്യ : ഡോ.ഗീത (തൃശ്ശൂർ). മക്കൾ : നിഖിത, ഡോ. അനഖ സഹോദരങ്ങൾ : അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത. സംസ്കാരം നാളെ ശനി (25/04/2026)
Read moreകോടഞ്ചേരി : പിണക്കാട്ട് മാത്യു (മത്തച്ഛൻ 87) നിര്യാതനായി. ഭാര്യ : ഗ്രേസി കൊക്കപ്പള്ളിയിൽ കുടുംബഗം (വേനപ്പാറ). മക്കൾ : മിനി, സുനി, ജിഷ മരുമക്കൾ : മനോജ് മാങ്കോട്ടിൽ (കോടഞ്ചേരി), സോജൻ മണിയംപ്രായിൽ (കോനൂർക്കണ്ടി), ബിനോയ് പൈക്കാട്ട് (പൂവാറൻതോട്) സംസ്കാരം നാളെ (25/04/2026) വൈകിട്ട് 5 ന് മരുമകൻ മാങ്കോട്ടിൽ മനോജിന്റെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Read moreതിരുവമ്പാടി : ആനക്കാംപൊയിൽ ഓടപ്പൊയിൽ, ചെറുശ്ശേരി മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി തുടങ്ങിയ വിളകളാണ് വലിയ തോതിൽ നശിച്ചത്. തോമസ് വയലാമണ്ണിൽ, തോമസ് മാവേലിൽ, കുര്യൻ അമ്പലത്തുങ്കൽ, വർഗീസ് പുറ്റുമണ്ണിൽ, സെബാസ്റ്റ്യൻ ഇടമനപറമ്പിൽ, ടോമി ആക്കേൽ, മോളി ചക്കിട്ടമുറി, ചന്ദ്രൻ കമ്മാടത്ത്, ഹരിദാസൻ കല്ലടയിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. പരാതി അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ താൽക്കാലികമായി ഓടിക്കു…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin