കൂടരഞ്ഞി : കൂമ്പാറയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ വനിതകൾക്ക് സ്വയം തൊഴിൽ സബ്സിഡി പദ്ധതി പ്രകാരം ആരംഭിക്കുന്ന മൂഫ്രഷ് ഡയറി പ്രോഡക്റ്റ് യൂണിറ്റ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ജോസ് പൈമ്പിള്ളിൽ, സണ്ണി കാപ്പാട്ടുമല, ഗ്രാമപഞ്ചായത്ത് അംഗം ആദർശ് ജോസഫ് , ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. അശോകൻ, ഇൻഡസ്ട്രിയൽ …
Read moreകൊച്ചി : കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് എഎസ്ഐ പി.എൻ സന്തോഷിനെയാണ് വാഹനപരിശോധനക്കിടെ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് കാർ കടന്നുപോയത്. പരിക്കേറ്റ എഎസ്ഐ ബോണറ്റിന്റെ മുകളിലേക്ക് വീഴുകയും കുറച്ച് ദൂരം അദ്ദേഹത്തെയും കൊണ്ട് കാർ മുന്നോട്ട് പോകുകയും ചെയ്. കാർ പതുക്കെ നിർത്തിയ ശേഷം പെട്ടെന്ന് പൊലീസുകാരനെ ഇടിച്ച് തെറിപ്പി…
Read moreമുക്കം : കൺസ്യൂമർ ഫെഡ് മാനേജർ കാരശ്ശേരി വല്ലത്തായിപ്പാറ സ്വദേശി കണിച്ചിമ്മൽ ഗിരീഷ്കുമാർ (52) അന്തരിച്ചു. കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും സിപിഎം കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. പരേതനായ ബാലകൃഷ്ണൻ നായരുടെയും രുക്മിണിയമ്മയുടെയും മകനാണ്. ഭാര്യ : ഗിജി. മക്കൾ : ഗായത്രി, ഗൗതം. സംസ്കാരം കഴിഞ്ഞു.
Read moreതിരുവമ്പാടി : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ആഗ്രോ സർവീസ് സെൻ്ററിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. ടൗൺ വാർഡ് മെമ്പർ ബിജു എണ്ണാർമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ അജിത, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, വാർഡ് അംഗങ്ങൾ ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ സംസാരിച്ചു.
Read moreകോഴിക്കോട് : മെഡിക്കൽ കോളേജ് വെള്ളിപറമ്പ് ഒറ്റപ്ലാക്കൽ മാത്യുവിന്റെ ഭാര്യ റിട്ട. നഴ്സിംഗ് ഓഫീസർ മേരി മാത്യു (72) നിര്യാതയായി. മാനന്തവാടി എളപ്പുപാറ കുടുംബാംഗമാണ്. മക്കൾ : ജെറി, ജീന. മരുമക്കൾ : ഡയാന, ജോ സംസ്കാരം നാളെ (26-2-2026-വ്യാഴം) വൈകുന്നേരം 03:00-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ദേവഗിരി സെൻ്റ് ജോസഫ് പള്ളിയിൽ.
Read moreകോഴിക്കോട് : കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടി…
Read moreതിരുവമ്പാടി : കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോനയുടെ നേതൃത്വത്തിൽ മുഴുവൻ യുണിറ്റുകളുടേയും പങ്കാളിത്ത ത്തോടുകൂടി ഫൊറോന സംഗമം നടന്നു. ഫൊറോന പ്രസിഡൻ്റ് ജോസഫ് പുലക്കുടി അദ്ധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വേനപ്പാറ യൂണിറ്റ് സെക്രട്ടറി സിബി പൊട്ടൻപ്ലാളക്കലിനെ യോഗം ആദരിച്ചു. മാർച്ച് 14 ന് കണ്ണൂരിൽ വച്ച് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമ്മേളനം വൻ വിജയമാക്കുന്നതി…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin