കൊച്ചി : കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി. ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നം മൂലമാണ് കൊച്ചിയിൽ വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലുടൻ ഇന്ന് തന്നെ യാത്രയെന്ന് എയർലൈൻ കമ്പനി അറിയിച്ചു. ദുബൈ വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ ഡ്രോണാക്രമണത്തിൽ പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. എയർപോർട്ടിലെ എണ്ണ ടാങ്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീയണക്കാനുള്ള ശ്രമ…
Read moreനിലമ്പൂർ : കൂറ്റമ്പാറയില്‍ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്ക…
Read moreതിരുവമ്പാടി : സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ തിരുവമ്പാടിയിൽ സിറ്റിംഗ് എം എൽ എയായ ലിന്റോ ജോസഫ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരത്തിനിറങ്ങും. ഇതോടെ മണ്ഡലത്തിൽ പോരാട്ടം ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ലിന്റോ ജോസഫ്, വോട്ടുശതമാനം ഉയർത്തി 67,867 വോട്ടുകൾ നേടി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ സി പി ചെറിയ മുഹമ്മദ് 62,324 വോട്ടുകളാണ് നേടിയത്. 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ ജോസഫ് വിജയം കൈവരിച…
Read moreകൂടരഞ്ഞി : പൂവാറംതോട് ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനരുദ്ധാന പ്രവർത്തികൾ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയി ആക്കേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ ആദർശ് ജോസഫ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം, സജി വാഹാനിയിൽ, പ്രണൂപ് കെ.എം., ശശി മുണ്ടാട്ട് നിരപ്പേൽ, രാമചന്ദ്രൻ വാൽകണ്ടത്തിൽ, അഗസ്റ്റിൻ കുമരപ്പിള്ളിൽ, ജോബി ഇലാടി, ജബ്ബാർ കൊട്ടാരത്തിൽ എന്ന…
Read moreതിരുവമ്പാടി : കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി നേടി.സംസ്ഥാനത്ത് ആൻറിമൈക്രാബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്. ആൻറിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട് എന്നത് സ്ഥാപനതലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും വിലയിരുത്തിയ ശേഷമാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തേക്കാണ് ഈ …
Read moreകൂടരഞ്ഞി : പെരുംമ്പൂള പെരുമരത്തിങ്കൽ പരമേശ്വേരൻ നായർ (79) നിര്യാതനായി. ഭാര്യ : പത്മാവതിയമ്മ. മകൻ : ശ്രീനാഥ്. സംസ്കാരം നാളെ (16–03–2026) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
Read moreതിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. 1. മഞ്ചേശ്വരം - കെ.ആർ ജയാനന്ദ 2. ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു 3. തൃക്കരിപ്പൂർ - ഡോ. വി.പി.പി മുസ്തഫ 4. പയ്യന്നൂർ - ടി.ഐ മധുസൂദനൻ 5. തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചർ 6. അഴീക്കോട് - ക…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin