കോടഞ്ചേരി : തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആദ്യഘട്ട പര്യടനം നടത്തി. അടിവാരത്ത് നിന്ന് ആരംഭിച്ച സ്ഥാനാർത്ഥിയുടെ പര്യടനം ഈങ്ങാപ്പുഴ, മലപുറം, കണ്ണോത്ത്, കോടഞ്ചേരി, നെല്ലിപ്പൊയി, പുല്ലൂരാംപാറ, പുന്നക്കൽ വഴി കൂടരഞ്ഞയിൽ സമാപിച്ചു. കോടഞ്ചേരിയിൽ നൽകിയ സ്വീകരണത്തിന് സി പി എം ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എസ് രാജു, കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രിസിഡണ്ട് ഷിബു പുതിയേടത്ത്, എൽഡിഎഫ് നേതാക്കളായ …
Read moreകൂടരഞ്ഞി : കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാഴക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ വൈകുന്നേരം 5.15 ഓടെ കൂടരഞ്ഞി പട്ടോത്ത് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തകർന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ പരിക്കേറ്റ വാഴക്കാട് സ്വദേശികളായ വിജേഷ്, വിവേക് എന്നിവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ പ്രാഥമിക വിവരം.
Read moreകൂടരഞ്ഞി : മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന ജോൺ പെന്നമ്പയിൽ (74) നിര്യാതനായി. ഭാര്യമാർ : പരേതയായ ലീലാമ്മ (കിഴക്കേനാട് കുടുംബാഗം), ഫിലോമിന (ഏറനാട് കുടുംബാഗം, മംഗലംഡാം). മക്കൾ : സിന്ദുമോൾ (കാനഡ), ജിന്റോ (ദുബായ്). മരുമക്കൾ : പുരുഷു (തിരുവനന്തപുരം), മിന്നു പുളിമൂട്ടിൽ (കൂമ്പാറ). സഹോദരങ്ങൾ : റോക്കി, ജോർജ്, ആഗസ്തി, ജോയി, തോമസ്, മേരി (വയലുങ്കൽ, കുപ്പായക്കോട്), മോളി (ആനക്കല്ലേൽ, നിലമ്പൂർ), ജെയ്സ് (വെള്ളറംകാല, ചെമ്പ…
Read moreന്യൂഡൽഹി : രാജ്യത്തെ എല്ലാ ഗാർഹിക പാചകവാതക (എൽ.പി.ജി) ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി നിർബന്ധമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഉപഭോക്താക്കൾക്ക് അതത് ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ മൊബൈൽ ആപ്പും ആധാർ ഫേസ് ആർ.ഡി ആപ്പും ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. സംശയങ്ങൾക്കായി എൽ.പി.ജി വിതരണക്കാരെ ബന്ധപ്പെടാനോ ടോൾ ഫ്രീ ഹ…
Read moreകൊച്ചി : കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി. ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നം മൂലമാണ് കൊച്ചിയിൽ വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലുടൻ ഇന്ന് തന്നെ യാത്രയെന്ന് എയർലൈൻ കമ്പനി അറിയിച്ചു. ദുബൈ വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ ഡ്രോണാക്രമണത്തിൽ പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. എയർപോർട്ടിലെ എണ്ണ ടാങ്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീയണക്കാനുള്ള ശ്രമ…
Read moreനിലമ്പൂർ : കൂറ്റമ്പാറയില്‍ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്ക…
Read moreതിരുവമ്പാടി : സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ തിരുവമ്പാടിയിൽ സിറ്റിംഗ് എം എൽ എയായ ലിന്റോ ജോസഫ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരത്തിനിറങ്ങും. ഇതോടെ മണ്ഡലത്തിൽ പോരാട്ടം ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ലിന്റോ ജോസഫ്, വോട്ടുശതമാനം ഉയർത്തി 67,867 വോട്ടുകൾ നേടി വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ സി പി ചെറിയ മുഹമ്മദ് 62,324 വോട്ടുകളാണ് നേടിയത്. 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ ജോസഫ് വിജയം കൈവരിച…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin