കൂമ്പാറ : ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ്. ഗ്രാൻഡ് അലുമിനി മീറ്റും യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷവും നടത്തി ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് അലുമ്നി മീറ്റ് എം.എൽ.എ. ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാൻ്റ് അലുമ്നി കമ്മറ്റി ചെയർമാൻ വിൽസൻ പുൽവേലിൽ അദ്ധ്യക്ഷനായിരുന്നു. മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മർക്കസ് എഡ്യുക്കേഷൻ ഡയരക്ടർ ഉനൈസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട…
Read moreകൂമ്പാറ : ആനയോട് പരേതരായ മ്ലാവുകണ്ടത്തിൽ പീറ്റർ - ബ്രിജിത്ത ദമ്പതികളുടെ മകൻ പോൾ (55) നിര്യാതനായി. സഹോദരങ്ങൾ :- വിൽസൺ (ആനയോട്), ഗ്രേസി (വെസ്റ്റ് ഹിൽ) സംസ്കാരം ഇന്ന് (14/01/2026 ) രണ്ടു മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് നെല്ലിപൊയിൽ അടിമണ്ണ് സെമിത്തേരിയിൽ.
Read moreവിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കേരള കത്തോലിക്ക സഭ (കെസിബിസി) നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി യുടെ ഭാഗമായി ആറു വീടുകൾ കൂടി വെഞ്ചിരിച്ച് കൈമാറി. ആദ്യ മൂന്ന് വീടുകളുടെ വെഞ്ചിരിപ്പ് കർമം ഭദ്രാവതി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് നിർവഹിച്ചു. മറ്റൊരു ഭവനത്തിൻ്റെ വെഞ്ചിരിപ്പ് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം (കെഎസ്എസ്എഫ്) ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഒരു വീടിൻ്റെ വെഞ്ചിരിപ്പ് നടത്തി. മരുതോങ്കരയിൽ നടന്ന ആറാമത്തെ വിടിൻ്റ…
Read moreകൂത്തുപറമ്പ് : ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വനം വകുപ്പിന്റെ വാഹനം കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരിക്ക് പരുക്കേറ്റു. കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരുക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45ഓടെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനം വകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പൊലീസ് പറഞ…
Read moreകോടഞ്ചേരി : തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) നിര്യാതനായി. ഭൗതിക ദേഹം ( 14/12/ 2026 ) നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഭാര്യ : ജെസ്സി തെയ്യപ്പാറ തലച്ചിറയിൽ കുടുംബാംഗം. മക്കൾ : ടിന്റു, ടീന, ടിനു. മരുമക്കൾ : ജിബിൻ കൊച്ചുവേലിക്കകത്ത് (ആനിക്കാംപൊയിൽ), ഷാൻ മാളിയേക്കൽ (നിലമ്പൂർ), ഷാരോൺ ചേക്കയിൽ (ബത്തേരി). സംസ്ക്കാരം വ്യാഴാഴ്ച (15/ 01/ 2026) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ
Read moreകൂടരഞ്ഞി : കാട്ടുപന്നി ആക്രമണത്തിൽ പരിക്കുപറ്റിയ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ആർ ജെ ഡി നേതാക്കൾ സന്ദർശിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി മാങ്കയം റോഡിൽ വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആർ ജെ ഡി ആവശ്യപ്പെട്ടു. പി എം തോമസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിളളിൽ, വിൽസൺ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ജിൻസ് ഇടമനശ്ശേരിയിൽ എന്നിവർ സന്ദർശിച്ചു.
Read moreമുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട് ഇന്നോവ കാർ താഴ്ചയിലേക്ക് വീണ് അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം.എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി വയനാട് മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin