കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയിലെത്തിയാണ് എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോ…
Read moreതിരുവമ്പാടി : ഇന്ന് മുതൽ കോഴിക്കോട്, മലപ്പുറം ജില്ലക ളിൽ ആരംഭിക്കുന്ന ജപ്പാൻ മസ്തിഷ്ക ജ്വരത്തിന് എതിരായ പ്രതിരോധ കുത്തിവയ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. 1 മുതൽ 15 വയസ്സു വരെയു ള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. 16 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ മില്ലി മോഹൻ നിർവഹിക്കും. ഇന്റർ സെക്ടറൽ കോ - ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ …
Read moreപമ്പ : ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ …
Read moreകൂടരഞ്ഞി : പൂവാറൻ തോട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജലവൈദ്യുത പദ്ധതിയുടെ പരിസരത്ത് വച്ച് നടന്ന പരാതിക്കാരുടെ സമരം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ ഇടപെടലിലെ തുടർന്ന് പരാതിക്കാർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുവാൻ തീരുമാനമായി. ചർച്ചയിൽ കെഎസ്ഇബി ചീഫ് എൻജിനീയർ പ്രോജക്ട് വിനോദ് വി, എക്സിക്യൂട്ടീവ് എൻജിനീയർ ഉപേന്ദ്രൻ എം,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഫൈസൽ, ജനറൽ മാനേജർ മജീദ് കെ എസ്, ആര്യക്കോൺ ഡയറക്ടർ എസ് ശ്യാം, വാർഡ് മെമ്പർ റ…
Read moreകൂടരഞ്ഞി : കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി - മാങ്കയം റോഡിൽ വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിനെ വിട്ടിൽ എത്തി പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു, മണ്ഡലം പ്രസിഡന്റ് സണ്ണി പെരുകിലംതറപ്പേൽ, വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, യുഡിഫ് കൺവീനർ ഷിബു തോട്ടത്തിൽ, വാർഡ് മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ…
Read moreമലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ചർച്ചയില്‍ നിർണായക പങ്കുവഹിക്കുന്നത് മുസ്ലിം ലീഗ്. തിരുവമ്പാടിക്കും പാലക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ചയില്‍ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ജോസുമായി സിപിഎം നേതാക്കളും ചർച്ച നടക്കുന്നുണ്ട്. അതേസമയം, മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കാൻ ജോസ് കെ …
Read moreപന്തീരാങ്കാവ് : വീട്ടുകാരോടൊപ്പം കാറിൽ കയറാൻ റോഡ് കുറുകെ കടന്ന 6 വയസ്സുകാരൻ തിരിഞ്ഞോടി, മറ്റൊരു കാറിൽ ചെന്നിടിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പന്തീരാങ്കാവ് മണക്കടവ് സൗത്ത് ജംക്ഷനിൽ ഉച്ചയോടെയാണ് അപകടം. കുട്ടിയുമായി എത്തിയ ബന്ധുക്കൾ റോഡിന് എതിർ വശത്ത് കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു. സാധനം വാങ്ങിയ ശേഷം, കുട്ടിയുമായി റോഡ് കുറുകെ കടന്ന് കാറിനടുത്തെത്തുകയും ചെയ്തു. എന്നാൽ, കാറിന്റെ വാതിൽ തുറക്കുന്നതിനിടെ കുട്ടി കൂടെ ഉള്ളവരുടെ കൈവിട്ട് തിരിച്ചു കടയിലേക്ക് ഓടുകയായിരുന്നു. ഇതേ സ…
Read moreകൂമ്പാറ : ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ്. ഗ്രാൻഡ് അലുമിനി മീറ്റും യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷവും നടത്തി ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് അലുമ്നി മീറ്റ് എം.എൽ.എ. ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാൻ്റ് അലുമ്നി കമ്മറ്റി ചെയർമാൻ വിൽസൻ പുൽവേലിൽ അദ്ധ്യക്ഷനായിരുന്നു. മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മർക്കസ് എഡ്യുക്കേഷൻ ഡയരക്ടർ ഉനൈസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട…
Read moreകൂമ്പാറ : ആനയോട് പരേതരായ മ്ലാവുകണ്ടത്തിൽ പീറ്റർ - ബ്രിജിത്ത ദമ്പതികളുടെ മകൻ പോൾ (55) നിര്യാതനായി. സഹോദരങ്ങൾ :- വിൽസൺ (ആനയോട്), ഗ്രേസി (വെസ്റ്റ് ഹിൽ) സംസ്കാരം ഇന്ന് (14/01/2026 ) രണ്ടു മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് നെല്ലിപൊയിൽ അടിമണ്ണ് സെമിത്തേരിയിൽ.
Read moreവിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കേരള കത്തോലിക്ക സഭ (കെസിബിസി) നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി യുടെ ഭാഗമായി ആറു വീടുകൾ കൂടി വെഞ്ചിരിച്ച് കൈമാറി. ആദ്യ മൂന്ന് വീടുകളുടെ വെഞ്ചിരിപ്പ് കർമം ഭദ്രാവതി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് നിർവഹിച്ചു. മറ്റൊരു ഭവനത്തിൻ്റെ വെഞ്ചിരിപ്പ് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം (കെഎസ്എസ്എഫ്) ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഒരു വീടിൻ്റെ വെഞ്ചിരിപ്പ് നടത്തി. മരുതോങ്കരയിൽ നടന്ന ആറാമത്തെ വിടിൻ്റ…
Read moreകൂത്തുപറമ്പ് : ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വനം വകുപ്പിന്റെ വാഹനം കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരിക്ക് പരുക്കേറ്റു. കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരുക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45ഓടെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനം വകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പൊലീസ് പറഞ…
Read moreകോടഞ്ചേരി : തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) നിര്യാതനായി. ഭൗതിക ദേഹം ( 14/12/ 2026 ) നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഭാര്യ : ജെസ്സി തെയ്യപ്പാറ തലച്ചിറയിൽ കുടുംബാംഗം. മക്കൾ : ടിന്റു, ടീന, ടിനു. മരുമക്കൾ : ജിബിൻ കൊച്ചുവേലിക്കകത്ത് (ആനിക്കാംപൊയിൽ), ഷാൻ മാളിയേക്കൽ (നിലമ്പൂർ), ഷാരോൺ ചേക്കയിൽ (ബത്തേരി). സംസ്ക്കാരം വ്യാഴാഴ്ച (15/ 01/ 2026) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ
Read moreകൂടരഞ്ഞി : കാട്ടുപന്നി ആക്രമണത്തിൽ പരിക്കുപറ്റിയ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ആർ ജെ ഡി നേതാക്കൾ സന്ദർശിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി മാങ്കയം റോഡിൽ വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആർ ജെ ഡി ആവശ്യപ്പെട്ടു. പി എം തോമസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിളളിൽ, വിൽസൺ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ജിൻസ് ഇടമനശ്ശേരിയിൽ എന്നിവർ സന്ദർശിച്ചു.
Read moreമുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട് ഇന്നോവ കാർ താഴ്ചയിലേക്ക് വീണ് അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം.എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി വയനാട് മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read moreകൊട്ടാരക്കര : മുന്‍ എം എല്‍ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ വി ഡി സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും. കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവ…
Read moreകൂടരഞ്ഞി : കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പുഷ്പഗിരി പ്ലാക്കിയിൽ പ്രവിണിന് പരിക്ക്. കൂടരഞ്ഞി - മാങ്കയം റോഡിൽ ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം അങ്ങാടിയിൽ നിന്നും വീട്ടിലേക്കു മടങ്ങുമ്പോളായിരുന്നു അക്രമം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണു കിടന്ന യുവാവിനെ കാട്ടുപന്നി തിരികെ വന്നു വീണ്ടും അക്രമിച്ചതിനെ തുടർന്ന് ഷോൾഡർ എല്ല് പൊട്ടി. ഉടൻതന്നെ സ്വകാര്യ ആശുപത്രി പ്രവേശിച്ചു ചികിത്സ തേടി.
Read moreകൂടരഞ്ഞി: ഇന്നലെ കോഴിക്കോട് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ വച്ച് കരാർ കമ്പനിയുമായി നടത്തിയ ചർച്ച പരാജയം. സമരം ശക്തമാക്കി സമരസമിതി. കുടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പുഴയിലെ പാറ ഖനനം മൂലം കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകൾകക്കും മഠത്തിനും സ്കൂളിനും സംഭവിച്ച നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്ത കെ എസ് ഇ ബി യുടെയും കരാർ കമ്പനിയുടെയും നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും ഇത് വരെ പരിഹാര നടപടികൾ ആരംഭിച്ചില്ല. പര…
Read moreകൂടരഞ്ഞി : വൈഎംസിഎ കൂടരഞ്ഞി ചാപ്റ്റർ പൂവാറൻതോടു സ്വദേശിയായ ഓട്ടിസം ബാധിച്ച രോഗിക്ക് കട്ടിൽ നൽകി. വാർഡ് മെമ്പർ റോയ് ആക്കേലിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ കട്ടിൽ രോഗിയുടെ കുടുംബത്തിന് കൈമാറി. സാജു വേലിക്കകത്ത്, ബൈജു വരിക്കാനിക്കൽ, അരുൺ കല്ലിടുക്കിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Read moreഓമശ്ശേരി : ഇന്ന് രാവിലെ 10 മണിയോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന തെരെഞ്ഞെടുപ്പിൽ വികസന കാര്യം, ക്ഷേമകാര്യം, ആരോഗ്യം - വിദ്യഭ്യാസ കാര്യം എന്നീ സ്റ്റാൻ്റിങ്ങ് കമ്മറ്റികളാണ് തെരെഞ്ഞെടുത്തത് വികസന കാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സണായി കൂടത്തായി സൗത്ത് 22ാം വാർഡിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഷാഹിന റഹ്മത്തും ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാനായി വെളിമണ്ണ 15ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുനവ്വർ സാദത്തും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സനായി 10ാം വാർഡിൽ തെരെ…
Read moreകോടഞ്ചേരി : ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ 58) നിര്യാതനായി. ഭാര്യ : ജെസി മഞ്ഞുവയൽ ഒഴുകയിൽ കുടുംബാംഗം. മക്കൾ : ആൻറണി (സൗദി അറേബ്യ), അഗസ്റ്റിൻ, ആൽവിൻ (അയർലന്റ്). സംസ്കാരം നാളെ (13-01-2026-ചൊവ്വ) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin