കാസര്കോട് : കാസര്കോട് വീട്ടിനുള്ളില് ജീവനൊടുക്കാന് ശ്രമിച്ച പെണ്കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില് മരണം. കുറ്റിക്കോല് ബേത്തൂര്പാറയിലാണ് സംഭവം. ബേത്തൂര്പാറ തച്ചാര്കുണ്ട് വീട്ടില് പരേതനായ ബാബുവിന്റെ മകള് മഹിമ(20)യാണ് മരിച്ചത്. കാസര്കോട്ടെ നുള്ളിപ്പാടിയില് നഴ്സിങ് വിദ്യാര്ത്ഥിനിയായിരുന്നു മഹിമ. അപകടത്തില് മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന് മഹേഷിനും പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില് തൂങ്ങിയ നിലയില് മഹിമയെ കണ്ട…
Read moreഡൽഹി : രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ബസ്സിനകത്ത് നിന്നുതന്നെ കണ്ടെത്ത…
Read moreകൂടരഞ്ഞി : മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ശ്രീ. എം. ജി ഭാസ്കരന്റെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കിയ വൈവിധ്യമാർന്ന പ്രദർശനം നടന്നു. ഉപയോഗം കഴിഞ്ഞ വസ്തുക്കളിൽ നിന്നും പുതുമയും പ്രയോജനം നിറഞ്ഞതുമായ വിവിധ നിർമ്മിതികൾ അവതരിപ്പിച്ച പ്രദർശനം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ ആകർഷിച്ചു. പ്ലാസ്റ്റിക് ബോട്ടിൽ, പഴയ പേപ്പർ, കാർഡ്ബോർഡ്, ചകിരി, ഉപയോഗശൂന്യമായ പാത്രങ്ങൾ, മരച്ചില്ലകൾ, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ച് തയാറാക്കിയ മോഡലുകൾ പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതായിരുന്നു. മേരിഗിരി ഹൈസ്…
Read moreകുന്നംകുളം : കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006 ലും 2011 ലും കുന്നംകുളത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. സിപിഐ എം തൃശൂർ ജില്ലാ മുൻ സെക്രട്ടറിയറ്റംഗമായിരുന്നു.
Read moreകൂടരഞ്ഞി : 2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൂടരഞ്ഞി പഞ്ചായത്ത് അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം തിരുവമ്പാടി എം എൽ എ. ലിന്റോ ജോസഫ്സ നിർവഹിച്ചു. സർവ്വയിലൂടെ കണ്ടെത്തിയ 89 പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകിയ പഞ്ചായത്തായി കൂടരഞ്ഞി മാറി ഈ ഭരണാസമിതി നിലവിൽ വന്നതിനു ശേഷം 208 കു…
Read moreകൂടരഞ്ഞി : ദേവസ്വം ബോർഡ് പിരിച്ചുവിട്ടു ഭക്തരുടെ സമിതിക്ക് ക്ഷേത്ര ഭരണം ഏൽപ്പിക്കണം. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും അധികാരപ്പെട്ട ഏജൻസികൾ പരിശോധിച്ചു നിജസ്ഥിതികൾ ഭക്തരെ ബോധ്യപ്പെടുത്തണം ഷാൻ കട്ടിപ്പാറ. ശബരിമല ക്ഷേത്രത്തിലെയും. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെയും. നീലേശ്വരം ക്ഷേത്രത്തിലെയും സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ബിജെപി പഞ്ചായത്ത് കമ്മിറ്റി (13/ 10/2025) തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൂടരഞ്ഞിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലും തുടർന്ന് നടത്തിയ പൊ…
Read moreകൂടരഞ്ഞി : മുസ്ലിം ലീഗ് ഏത് കാലഘട്ടത്തിലും മനുഷ്യസൗഹാർദത്തിന് മുൻതൂക്കം നൽകിയ പ്രസ്ഥാനമാണെന്ന് തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറിപി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. താഴെക്കൂടരഞ്ഞി ഏരിയ മുസ്ലിം ലീഗ് പ്രവർത്തകരുടെ കുടുംബ സംഗമം ദാറുൽ ഉലും എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനുവേണ്ടി ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും പരത്തുന്നവർ സാമൂഹ്യദ്രോഹികൾ ആണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ 600 ൽ പരം ആളുകൾ പങ്കെടുത്തു .രണ്ട് സെഷനുകളിലായി നടന്ന പ…
Read moreന്യുഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിയമരായും തീരുമാനിച്ചു.
Read moreതിരുവമ്പാടി : ഒക്ടോബർ 15, 16, 17 തിയ്യതികളിൽ (ബുധൻ , വ്യാഴം, വെള്ളി) കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കൂടരഞ്ഞി, ഓമശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന ജില്ലാ തല കാർഷികമേളയും കൊടുവള്ളി ബ്ലോക്ക് ബിപികെപി കിസ്സാൻ മേളയും ഓമശ്ശേരി റോയാഡ് ഫാം ഹൗസിൽ വെച്ച് നടത്തപ്പെടുകയാണ്. കോഴിക്കോട് ആഗ്രോ ഫാം ടൂറിസം സൊസൈറ്റിയും (കാഫ്റ്റ്), കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആണ് പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. മേളയുടെ ഭാഗമായി ഒക്ട…
Read moreകൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്. അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. കരയ്ക്ക് നിന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാല് മണിക്കൂ…
Read moreതിരുവമ്പാടി : തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും റോട്ടറി ക്ലബ്ബിന്റെയും തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ് സ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
Read moreമുക്കം : കുമാരനെല്ലൂർ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു നവീകരിച്ച കുമാരനെല്ലൂർ മുക്കം കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമാകുന്ന റോഡ് ജനകീയ പങ്കാളിത്തത്തോടെയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് സ്വാഗതം ആശംസിച്ചു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യം: ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത്, മെമ്പർമാരായ കെ. ശിവദ…
Read moreകൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ ചിത്ര രചനാ മത്സരങ്ങൾ 'രാഗാസ് - 2025' കൂടരഞ്ഞി സെന്റ് സെബാസ്സ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. മത്സരങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉൽഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡണ്ട് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, യേശുദാസ് സി ജോസഫ്, തോമസ് വലിയപറമ്പൻ, ടോം തോമസ്, തൂലിക പൗലോസ്, ആർട്ടിസ്റ്റ് ഹനീഫ, ചാരുത ആർട്ടിസ്റ്റ് ബൈജു, ജോയി മച്ചുക്കുഴിയിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ആൻസിയ…
Read moreപുല്ലുരാംപാറ : സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം നടത്തി. തുടർച്ചയായി 20 വർഷത്തിൽ അധികം ജില്ലാ, സബ് ജില്ലാ തലങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്, നിരവധി പ്രാവശ്യം സംസ്ഥാന തലത്തിൽ 2, 3 എന്നിങ്ങനെ സ്ഥാനങ്ങൾ നേടിയ പുല്ലുരാം പാറ സ്കൂളിനും കായിക താരങ്ങൾക്കും ഉള്ള അംഗീകാരമായാണ് താമരശ്ശേരി കാർഷിക വികസന ബാങ്ക് എഴുപതോളം കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തത്. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ പന്തംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ …
Read moreആനക്കാംപൊയിൽ : ആദ്യകാല കൊടിയേറ്റ കർഷകൻ ജോസഫ്-92- ചെറുവേലിൽ നിര്യാതനായ ഭാര്യ : കത്രീന കറ്റിത്താനം കുടുംബാംഗം പുല്ലൂരാംപാറ മക്കൾ : സെലിൻ (റിട്ടയേഡ് അധ്യാപിക), ഷാജി (ഫാർമ സിറ്റ് ലേക്ഷോർ ഹോസ്പിറ്റൽ കോഴിക്കോട്) മരുമക്കൾ : സെബാസ്റ്റ്യൻ ( റിട്ടയേഡ് പ്രിൻസിപ്പൽ ഇരിട്ടി), ഷൈനി താന്നിക്കൽ (സ്റ്റാഫ് നേഴ്സ് വെള്ളരിക്കുണ്ട് ). സംസ്കാരം നാളെ (12/10/2025 ) 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.
Read moreകൂടരഞ്ഞി : പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി. വിശ്വനാഥൻ പെരുമ്പൂളയിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജെറീന റോയി അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ സ. ജലീൽ E. J., കെ. എം. അബ്ദുറഹിമാൻ, പി. എം. തോമസ് മാസ്റ്റർ,ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷൈജു കോയിനിലം, വിൽസൺ പുല്ലുവേലി, ജാഥ ക്യാപ്റ്റൻ ആദർശ് ജോസഫ്, വൈസ് ക്യാപ്റ്റന്മാരായ മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. …
Read moreകോഴിക്കോട് : പേരാമ്പ്രയില് യു.ഡി.എഫ് - എല്.ഡി.എഫ് സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജില് ഷാഫി പറമ്പില് എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീണ് കുമാർ എന്നിവർക്കടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ നടന്ന സികെജി കോളേജ് യൂനിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് പേരാമ്പ്രയില് ഇന്ന് യു.ഡി.എഫ് ഹര്ത്താല് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില് മാര്ച്ച് നടത്തി. ഇതിനിടെയാണ് സംഘര്ഷമുണ്ടായത്. മാർച്ച് തടഞ്ഞ പൊലീസും കോണ്ഗ്ര…
Read moreതിരുവമ്പാടി : 2025 - 2026 പ്രവർത്തന വർഷത്തെ പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി മോഡിൽ നടന്ന കോളേജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായി എബിൻ സണ്ണി, യൂണിയൻ സെക്രട്ടറിയായി റിഷാന ഫാത്തിമ, യു യു സി ആയി ഡാന്റസ് കുര്യാക്കോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ എം സി, പ്രസൈഡിംഗ് ഓഫീസർ ദീപേഷ്, യൂണിയൻ അഡ്വൈസർ റോബിൻ ജോർജ് എന്നിവർ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി
Read moreകൂടരഞ്ഞി : മരഞ്ചാട്ടി ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ ഭാഗമായി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ മരഞ്ചാട്ടി ഖാദി ബോർഡ് സന്ദർശിച്ചു. സ്കൂൾ മാനേജർ ഫാദർ ജിതിൻ നരിവേലിൽ, ഹെഡ്മാസ്റ്റർ ബേബി സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഖാദിബോർഡ് സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഖാദി വസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഖാദി വസ്ത്രം ധരിക്കാനുള്ള കാരണങ്ങളും പരമ്പരാഗത രീതിയിലുള്ള നെയ്ത്തുപകരണങ്ങളെ കുറിച്ചും ബേബി സാർ, ഹസ്സൻ കുട്ടി എന്നിവർ വിശദീകരിച്ചു.
Read moreകൂടരഞ്ഞി : താഴെ കൂടരഞ്ഞി അങ്കണവാടി ഇനി മുതൽ തറപ്പിൽ അന്നക്കുട്ടി ടീച്ചർ സ്മാരക മന്ദിരം എന്നറിയപ്പെടും. കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ജീവിതകാലം മുഴുവൻ സോഷ്യലിസ്റ്റുമായിരുന്ന ടീച്ചറിന്റെ പേര് അങ്കണവാടിക്ക് നൽകണമെന്ന് ഏറെ കാലമായി ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതെ അങ്കൺവാടിയിൽ ഏറെകാലം അധ്യാപികയായി പ്രവർത്തിച്ചിരുന്ന ടീച്ചർ സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടി സ്ഥാപിച്ചിരിക്കുന്നത്. മുഹമ്മദ്കുട്ടി പുളിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്ര…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin